Saturday, June 21, 2014

Dajjal System-Promoting immoral practise സ്വവര്‍ഗരതി

സ്വവര്‍ഗരതി നിരോധനിയമം പാസാക്കിയതിന് യുഗാണ്ടക്കുള്ള സഹായം റദ്ദാക്കി


വാഷിങ്ടണ്‍: സ്വവര്‍ഗരതിക്ക് ജീവപര്യന്തം തടവുവരെ ശിക്ഷ ലഭിക്കുന്ന നിയമം പാസാക്കിയ യുഗാണ്ടന്‍ സര്‍ക്കാറിനെതിരെ അമേരിക്കയുടെ ഉപരോധം. രാജ്യത്തിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ അമേരിക്ക, യുഗാണ്ടയുമൊത്തുള്ള സംയുക്ത സൈനിക പരിശീലനവും അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഗാണ്ടന്‍ സര്‍ക്കാര്‍ സ്വവര്‍ഗരതി നിയന്ത്രിക്കാനുള്ള കര്‍ശന നടപടി സ്വീകരിച്ചത്.
നേരത്തേ പ്രഖ്യാപിച്ചിരുന്ന 11.8 കോടി ഡോളറിന്‍െറ സാമ്പത്തിക സഹായമാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍, രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം തുടരുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധ ഭാഗമായി വിസ നിയന്ത്രണത്തിനും ഒബാമ ഭരണകൂടത്തിന് പദ്ധതിയുള്ളതായി അറിയുന്നു.

Published on Fri, 06/20/2014 www.madhyamam.com

Wednesday, June 11, 2014

Antichrist system-Promoting the Destructive Technology

മൊബൈല്‍ ഫോണ്‍ പുരുഷന്‍െറ സന്താനോല്‍പാദന ശേഷിയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍

ബ്രിട്ടനിലെ എക്സറ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ 


എക്സറ്റര്‍(ബ്രിട്ടന്‍): മൊബൈല്‍ ഫോണ്‍ പാന്‍റ്സിന്‍െറ കീശയിലിട്ടു നടക്കുന്നത് പുരുഷന്‍െറ സന്താനോല്‍പാദന ശേഷിയെ ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍. വൈദ്യുതകാന്തിക തരംഗങ്ങളുടെ പ്രസരണം ബീജങ്ങളുടെ ചലനശേഷി എട്ടു ശതമാനത്തോളം കുറക്കുമെന്ന് ബ്രിട്ടനിലെ എക്സറ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടത്തെി. ആധുനിക സാങ്കേതിക ഉപകരണങ്ങളില്‍നിന്ന് കൂടിക്കൂടി വരുന്ന റേഡിയേഷന്‍ ബീജങ്ങളെ വന്‍തോതില്‍ ബാധിക്കുന്നുണ്ടെന്ന് ഗവേഷകസംഘം വെളിപ്പെടുത്തി.
സമ്പന്ന രാഷ്ട്രങ്ങളിലെ 14 ശതമാനം ദമ്പതിമാരും സന്താനഭാഗ്യമില്ലാതെ വിഷമിക്കുകയാണ്. 1,492 പുരുഷന്മാരില്‍ നടത്തിയ പത്തോളം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഈ നിഗമനത്തിലത്തെിയതെന്ന് സര്‍വകലാശാലയിലെ ഡോ. ഫിയോണ മാത്യൂസ് അറിയിച്ചു. നിഗമനം സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊബൈലില്‍നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ പ്രധാനമായും മൂന്നു തരത്തിലാണ് പുരുഷബീജത്തെ ബാധിക്കുന്നത്. അണ്ഡത്തിനുനേരെ നീങ്ങാനുള്ള ചലനശേഷി, ശുക്ളത്തിലെ ബീജകോശങ്ങളുടെ കേന്ദ്രീകരണം, ബീജത്തിന്‍െറ ആരോഗ്യം എന്നിവയെയാണ് റേഡിയേഷന്‍ ദോഷകരമായി ബാധിക്കുന്നത്. ഭൂരിഭാഗം പേരുടെയും ബീജത്തിന്‍െറ 50-55 ശതമാനത്തിന്‍െറയും ചലനശേഷി സാധാരണ നിലയിലായിരിക്കും. എന്നാല്‍, മൊബൈല്‍ പാന്‍റ്സിന്‍െറ കീശയിലിട്ടു നടക്കുന്നവരില്‍ ചലനശേഷി ശരാശരി എട്ടുശതമാനം കണ്ട് കുറഞ്ഞതായി ഗവേഷകര്‍ കണ്ടത്തെി. വൈഫൈ സൗകര്യമുള്ള ലാപ്ടോപ് മടിയില്‍വെച്ച് ഉപയോഗിക്കുന്നവര്‍ക്കും ഇതേ അവസ്ഥയുണ്ടാകാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍വയണ്‍മെന്‍റ് ഇന്‍റര്‍നാഷനല്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Saturday, April 26, 2014

Antichrist system-Mass killing through food poison

പഞ്ചാഭില്‍ നിന്നും ഒരു മുന്നറിയിപ്പ് 


പഞ്ചാബ് കേഴുന്നു, കേരളമേ വിഷകൃഷി അരുതേ...
ബത്തിന്‍ഡ (പഞ്ചാബ്): കരിഞ്ഞുപോയ കറ്റകള്‍ കണക്കെ സുഖ്മിന്ദര്‍ സിങ്ങും (66) പരംജീത് കൗറും (60) ബത്തിന്‍ഡ സ്റ്റേഷന്‍ പ്ളാറ്റ്ഫോമിലെ ബെഞ്ചില്‍ വണ്ടി കാത്തുകിടന്നു. എത്രയോ വര്‍ഷം ഗോതമ്പും അരിയും വിതച്ച് കൊയ്ത് മെതിച്ച് രാജ്യത്തെ ധാന്യപ്പുരകളും നമ്മുടെ വയറുകളും നിറച്ച അവരുടെ കരങ്ങളിന്ന് അബലമായിരിക്കുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വേദന വിങ്ങും മുഖങ്ങളുമായി കുറേപേര്‍ കൂടിയത്തെി. പരവശരായ വൃദ്ധരും കളിചിരി മങ്ങിയ കുഞ്ഞുങ്ങളും രക്തം വാര്‍ന്ന മുഖമുള്ള സ്ത്രീകളും... പലരുടെയും കൈയില്‍ മരുന്നുപാത്രങ്ങളും ഫ്ളാസ്കുകളും വലിയ സ്കാന്‍ റിപ്പോര്‍ട്ടുകളും. ഇപ്പോള്‍ ഈ പ്ളാറ്റ്ഫോമിന് ഒരു ധര്‍മാശുപത്രി വളപ്പിന്‍െറ ഛായ. വന്നുചേര്‍ന്നവര്‍ ഭൂരിഭാഗവും പഞ്ചാബിലെ മാല്‍വാ കാര്‍ഷിക മേഖലയില്‍നിന്നുള്ളവര്‍. എല്ലാവരും ഒരേവണ്ടി കാത്തുനില്‍ക്കുന്നു. കാന്‍സര്‍ ട്രെയിന്‍ എന്ന അപരനാമത്തിലറിയുന്ന ഒമ്പതരയുടെ ബിക്കാനീര്‍ പാസഞ്ചര്‍. രാജസ്ഥാനിലെ ബിക്കാനീറിലുള്ള ആചാര്യ തുള്‍സി റീജനല്‍ കാന്‍സര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് യാത്ര. ഓരോ രാത്രിയിലും നൂറോളം പേര്‍ ഈ സ്റ്റേഷനില്‍നിന്ന് ദിവസേന ബിക്കാനീര്‍ ആശുപത്രിയിലേക്ക് പോകുന്നു. തെക്കന്‍ പഞ്ചാബിലെ ബത്തിന്‍ഡ, ഫരീദ്കോട്ട്, മോഗ, മുക്ത്സര്‍, ഫിറോസ്പൂര്‍, സംഗ്റൂര്‍, മന്‍സാ ജില്ലകളില്‍ (മാല്‍വാ മേഖല) കാട്ടുതീപോലെ പടരുകയാണ് കാന്‍സര്‍.
3000-5000 മനുഷ്യര്‍ പാര്‍ക്കുന്ന ഒരു ഗ്രാമത്തില്‍ നാഷനല്‍ കാന്‍സര്‍ റെജിസ്റ്ററിലെ കണക്കുപ്രകാരം ഒരു ദശകത്തിനിടെ അറുപതിലേറെ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ വീണ്ടുവിചാരമില്ലാതെ നടത്തിയ രാസവള-കീടനാശിനിപ്രയോഗത്തിന് പിഴയടക്കുകയാണ് ആ മനുഷ്യരിപ്പോള്‍. വെള്ളവും മണ്ണും പൂര്‍ണമായി വിഷമയം. വെള്ളത്തിലെ ലോഹ-രാസ സാന്നിധ്യം അനുവദനീയമായതിലും എത്രയോ മടങ്ങ് കൂടുതല്‍. ചില കുടുംബങ്ങളില്‍ ഒന്നിലേറെ പേര്‍ക്ക് രോഗമുണ്ട്.
കാന്‍സറിനുപുറമെ ഗര്‍ഭമലസലും വന്ധ്യതയും ജനിതകവൈകല്യങ്ങളും ശ്വാസകോശ അസുഖങ്ങളും വ്യാപകമാണെന്ന് ഖേതി വിരാസത് മിഷന്‍ എന്ന കര്‍ഷക ക്ഷേമ സംഘടനയുടെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ‘‘ലോകത്ത് ഏറ്റവും മേന്മയുള്ള ഗോതമ്പ് വിളഞ്ഞിരുന്നത് ഞങ്ങളുടെ പാടങ്ങളിലായിരുന്നു. പക്ഷേ, സ്പ്രേ അടിക്കാന്‍ തുടങ്ങിയതോടെ രുചി കുറഞ്ഞു, വിളവുകൂടി. പക്ഷേ ഞങ്ങളുടെ വയലുകള്‍ നശിച്ചു, കുളങ്ങള്‍ നശിച്ചു, ഇപ്പോള്‍ ഞങ്ങളും...’’ കര്‍ണയില്‍ സിങ് എന്ന കര്‍ഷകന്‍ കരയാന്‍ തുടങ്ങി. അദ്ദേഹത്തിന്‍െറ ഭാര്യ ബല്‍വീര്‍ കൗര്‍ ആറു വര്‍ഷമായി അര്‍ബുദ ചികിത്സയിലാണ്.
തങ്ങളെ വേദനിപ്പിക്കുന്ന രോഗമെന്തെന്ന് അറിയാന്‍ പോലുമായിട്ടില്ലാത്ത കുട്ടികളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മമാരെ കണ്ട് കമ്പാര്‍ട്ട്മെന്‍റിലെ യാത്രികരെല്ലാം കരഞ്ഞു. കീമോതെറപിയെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ട സിഖ് യുവാക്കള്‍ കാമറ കണ്ടപ്പോള്‍ പടമെടുക്കരുതെന്നപേക്ഷിച്ചു.
കതിരുകൊത്താന്‍ എത്തിയിരുന്ന മയിലുകളുടെ എണ്ണത്തില്‍ അസ്വാഭാവികമായ കുറവ് കണ്ടതോടെയാണ് കൃഷി പിഴച്ചുതുടങ്ങിയ കാര്യം കര്‍ഷകര്‍ തിരിച്ചറിഞ്ഞത്. മാല്‍വയിലെ പാടങ്ങളില്‍ മയിലുകളും മാടത്തകളും വരാറില്ലിപ്പോള്‍. അവിടെ വട്ടമിട്ട് പറക്കുന്നത് മരണദൂത് പറയുന്ന റൂഹാന്‍ കിളികള്‍ മാത്രം. പഞ്ചാബിന്‍െറ ഈ ദുരവസ്ഥ കേരളത്തിനൊരു മുന്നറിയിപ്പ് നല്‍കുന്നുണ്ട് - നമ്മുടെ പാടശേഖരങ്ങളിലും പൈനാപ്പിള്‍-തേയില തോട്ടങ്ങളിലും കണ്ണുംമൂക്കുമില്ലാത്ത വിഷപ്രയോഗം തുടര്‍ന്നാല്‍ മലയാളിയുടെ ഇനിയങ്ങോട്ടുള്ള യാത്ര കാന്‍സര്‍ ട്രെയിനുകളിലായിരിക്കുമെന്ന്.

Saturday, October 8, 2011

വിശപ്പുള്ളവരാവുക; വിഡ്ഢിയായിരിക്കുക |

വിശപ്പുള്ളവരാവുക; വിഡ്ഢിയായിരിക്കുക |


അല്‍പം കടിച്ച ഒരാപ്പിളും അതിനൊപ്പം ‘ഐതാങ്ക്യു (i Thank You)’ എന്നൊരു സന്ദേശവും, ന്യൂയോര്‍ക്കിലെ ഒരു ‘ആപ്പിള്‍’ ഷോപ്പിനു മുന്നില്‍ കിടന്നു. തന്‍െറയടക്കമുള്ള ഒരു തലമുറയുടെ ജീവിതം ഇത്രമേല്‍ എളുപ്പമാക്കിത്തീര്‍ത്തതിന് ഒരു ചെറുപ്പക്കാരന്‍ സ്റ്റീവ് ജോബ്സിന് നന്ദി പറഞ്ഞതായിരുന്നു അത്. വര്‍ഷങ്ങളുടെ അനാരോഗ്യത്തിനൊടുവില്‍ 56ാം വയസ്സില്‍ ജോബ്സ് വിടപറഞ്ഞപ്പോള്‍ ലോകമെങ്ങും ഉയര്‍ന്ന നെടുവീര്‍പ്പിലുണ്ടായിരുന്നു, കമ്പ്യൂട്ടറിന്‍െറയും സംഗീതത്തിന്‍െറയും സെല്‍ഫോണുകളുടെയും ലോകം അദ്ദേഹം എങ്ങനെ മാറ്റിമറിച്ചുവെന്നത്. തിരസ്കാരങ്ങളും പരാജയങ്ങളും ദുര്‍വിധികളും നിറഞ്ഞൊരു ജീവിതം കൂടിയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഈ അനുഭവങ്ങള്‍ ജോബ്സിന്‍െറ ജീവിതത്തെ എക്കാലത്തെയും മഹത്തായ പ്രചോദന പാഠപുസ്തകങ്ങളിലൊന്നാക്കിത്തീര്‍ത്തു. അതുകൊണ്ടുതന്നെ 2005ല്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥികള്‍ക്കായി അദ്ദേഹം നടത്തിയ ഒരു പ്രഭാഷണം ചരിത്രം സൃഷ്ടിച്ചിരുന്നു. ലോകമെങ്ങുമുള്ള യുവതലമുറക്ക് ഇന്നും പ്രചോദനത്തിന്‍െറ പുതുവഴിയായിത്തീര്‍ന്ന ആ പ്രഭാഷണത്തിന്‍െറ പൂര്‍ണരൂപം:
l
ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റികളില്‍ ഒന്നായ ഇവിടെനിന്ന് ബിരുദവുമായി പുറത്തിറങ്ങുന്ന നിങ്ങള്‍ക്കൊപ്പം ആയിരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. ഞാന്‍ ഒരിക്കലും കോളജില്‍നിന്ന് ബിരുദം നേടിയിട്ടില്ല. തുറന്നുപറയട്ടെ, ഒരു കോളജ് ബിരുദ ദാന ചടങ്ങ് ഇത്രയും അടുത്തുനിന്ന് ഞാന്‍ കാണുന്നതും ഇതാദ്യമായാണ്. ഇന്ന് ഞാന്‍ നിങ്ങളോട് എന്‍െറ ജീവിതത്തിലെ മൂന്ന് സംഭവങ്ങള്‍ പറയാം. അത്രമാത്രം. വലുതായൊന്നുമില്ല. മൂന്ന് സംഭവങ്ങള്‍ മാത്രം.
ആദ്യ സംഭവം കുത്തുകള്‍
കൂട്ടിയോജിപ്പിക്കുന്നതിനെക്കുറിച്ചാണ് ആദ്യ ആറു മാസത്തിനുശേഷം റീഡ് കോളജിലെ പഠനം ഞാന്‍ മതിയാക്കി. എന്നാലും ഒരു 18 മാസം കൂടി ഞാന്‍ കോളജില്‍ കറങ്ങിനടന്നു. പിന്നെ, ഞാന്‍ പഠനം പൂര്‍ണമായി മതിയാക്കി. എന്തുകൊണ്ട്?ഞാന്‍ ജനിക്കുന്നതിന് മുമ്പാണ് ഇതിന്‍െറ തുടക്കം. എനിക്ക് ജന്മം തന്ന മാതാവ് ചെറുപ്പക്കാരിയായ, അവിവാഹിതയായ കോളജ് വിദ്യാര്‍ഥിനിയായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ജനിച്ചപ്പോള്‍ എന്നെ ദത്ത് നല്‍കാന്‍ അമ്മ ആഗ്രഹിച്ചു. കോളജ് വിദ്യാഭ്യാസം നേടിയ ആരെങ്കിലും എന്നെ ദത്തെടുക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ, ഒരു അഭിഭാഷകനും ഭാര്യയും ചേര്‍ന്ന് എന്നെ ദത്തെടുക്കാന്‍ തയാറായി. എന്നാല്‍, അവസാനനിമിഷമാണ് അവര്‍ ശരിക്കും ഒരു പെണ്‍കുട്ടിയെയാണ് ദത്തെടുക്കാന്‍ ആഗ്രഹിച്ചതെന്ന് വെളിപ്പെടുത്തിയത്. അങ്ങനെ, എന്‍െറ രക്ഷിതാക്കള്‍ക്ക് അര്‍ധരാത്രിയില്‍ ഒരു ടെലിഫോണ്‍ കോള്‍ എത്തി: ‘ഞങ്ങളുടെ കൈവശം ഒരു ആണ്‍കുട്ടിയുണ്ട്. നിങ്ങള്‍ക്ക് ദത്തെടുക്കാന്‍ ആഗ്രഹമുണ്ടോ?’ അവര്‍ പറഞ്ഞു: ‘തീര്‍ച്ചയായും’. എന്നാല്‍, ദത്തെടുക്കാന്‍ മുന്നോട്ടുവന്ന മാതാവിന് കോളജ് ബിരുദവും പിതാവിന് ഹൈസ്കൂള്‍ വിദ്യാഭ്യാസവും ഇല്ളെന്ന് എനിക്ക് ജന്മം തന്ന അമ്മ പിന്നീട് മനസ്സിലാക്കി. അതിനാല്‍, ദത്തെടുക്കല്‍ കരാറില്‍ ഒപ്പുവെക്കാന്‍ അമ്മ വിസമ്മതിച്ചു. എന്നാല്‍, പിന്നീട്, എന്നെ ഒരു ദിവസം കോളജിലയക്കുമെന്ന് എന്‍െറ രക്ഷിതാക്കള്‍ ഉറപ്പുനല്‍കിയശേഷമാണ് അമ്മ കരാറില്‍ ഒപ്പുവെച്ചത്.
17 വര്‍ഷത്തിനുശേഷം ഞാന്‍ കോളജില്‍ പോയി. എന്നാല്‍, സ്റ്റാന്‍ഫോഡ് യൂനിവേഴ്സിറ്റി പോലെത്തന്നെ ചെലവേറിയതായിരുന്നു അവിടത്തെ പഠനം. എന്‍െറ രക്ഷിതാക്കളുടെ വരുമാനം മുഴുവന്‍ ട്യൂഷന്‍ ഫീസിന് വേണ്ടിവന്നു. ആറുമാസത്തിനുശേഷം മുടക്കിയ പണത്തിന് തക്ക മൂല്യം അതിനില്ളെന്ന് ഞാന്‍ മനസ്സിലാക്കി. രക്ഷിതാക്കളുടെ സമ്പാദ്യം ഞാന്‍ പാഴാക്കുകയാണെന്ന് എനിക്ക് തോന്നി. അങ്ങനെ കോളജ് പഠനം മതിയാക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ തീരുമാനം. എന്നാല്‍, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് എനിക്കറിയാം.
കാല്‍പനികമായിരുന്നില്ല പിന്നീടുള്ള ജീവിതം. സ്വന്തമായി ഒരു മുറിയുണ്ടായിരുന്നില്ല. അതിനാല്‍, കൂട്ടുകാരുടെ മുറിയിലെ തറയില്‍ ഞാന്‍ അന്തിയുറങ്ങി. ഭക്ഷണത്തിന് തുകയൊപ്പിക്കാന്‍ അഞ്ച് സെന്‍റിനുവേണ്ടി ഒഴിഞ്ഞ കോളക്കുപ്പികള്‍ പെറുക്കിയെടുത്ത് നല്‍കി. ഒരുനേരത്തെ നല്ല ഭക്ഷണം കിട്ടാന്‍ വേണ്ടി എല്ലാ ഞായറാഴ്ചയും സന്ധ്യക്ക് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഹരേകൃഷ്ണ ക്ഷേത്രത്തിലേക്ക് നടന്നുപോകുമായിരുന്നു. അതെല്ലാം എനിക്കിഷ്ടമായിരുന്നു. എന്‍െറ കൗതുകംകൊണ്ടും ജിജ്ഞാസ കൊണ്ടും ഞാന്‍ ചെയ്ത പലതും പില്‍ക്കാലത്ത് അമൂല്യമായ സമ്പാദ്യമായി മാറി. ഒരുദാഹരണം ഞാന്‍ പറയാം:
റീഡ് കോളജ് അക്കാലത്തെ ഏറ്റവും മികച്ച കാലിഗ്രാഫ് കോഴ്സ് നടത്തിയിരുന്നു. കാമ്പസിലെ എല്ലാ പോസ്റ്ററുകളും ലേബലുകളും മനോഹരമായി കാലിഗ്രാഫ് ചെയ്തതായിരുന്നു. കോളജ് പഠനം അവസാനിപ്പിച്ചതിനാല്‍ ഞാന്‍ കാലിഗ്രാഫ് കോഴ്സിന് ചേര്‍ന്നു. എന്‍െറ ജീവിതത്തില്‍ ഇതുകൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകുമെന്നൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, 10 വര്‍ഷത്തിനുശേഷം ഞങ്ങള്‍ ആദ്യത്തെ മക്കിന്തോഷ് കമ്പ്യൂട്ടര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ അതെല്ലാം എന്‍െറ മനസ്സിലേക്ക് വീണ്ടും വന്നു. അന്ന് പഠിച്ചതെല്ലാം മക്കിന്തോഷ് കമ്പ്യൂട്ടറില്‍ ഉള്‍ച്ചേര്‍ത്തു. അന്ന് ഞാന്‍ കോളജ് പഠനം മതിയാക്കിയിരുന്നില്ളെങ്കില്‍ മാക് കമ്പ്യൂട്ടറിന് ബഹുമുഖ ടൈപ്ഫേസുകളും ക്രമാനുഗതമായ അകലത്തിലുള്ള ഫോണ്ടുകളും ഉണ്ടാകുമായിരുന്നില്ല. തീര്‍ച്ചയായും, കോളജില്‍ പഠിക്കുമ്പോള്‍ മുന്നോട്ടുള്ള കുത്തുകള്‍ കൂട്ടിയോജിപ്പിക്കാന്‍ അസാധ്യമായിരുന്നു. എന്നാല്‍, 10 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അതെല്ലാം വളരെ വളരെ വ്യക്തമായി കാണുന്നു.മുന്നോട്ടുള്ള കുത്തുകള്‍ കൂട്ടിയോജിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പിന്തിരിഞ്ഞുനോക്കി മാത്രമേ നിങ്ങള്‍ക്ക് അവ യോജിപ്പിക്കാനാകു. ആ കുത്തുകള്‍ നിങ്ങളുടെ ഭാവിയില്‍ എങ്ങനെയെങ്കിലും കൂട്ടിയോജിപ്പിക്കപ്പെടുമെന്നുള്ള വിശ്വാസം നിങ്ങള്‍ക്കുണ്ടായിരിക്കണം. നിങ്ങളുടെ മനക്കരുത്തില്‍, വിധിയില്‍, ജീവിതത്തില്‍, കര്‍മത്തില്‍ -അങ്ങനെയെന്തുമാകട്ടെ, അതില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടാകണം. ഈ മനോഭാവം എന്നെ ഒരിക്കലും തോല്‍പിച്ചിട്ടില്ല.
സ്നേഹത്തെയും നഷ്ടത്തെയും
കുറിച്ചാണ് രണ്ടാമത്തെ അനുഭവകഥഞാന്‍ ഭാഗ്യമുള്ളവനായിരുന്നു. എന്‍െറ ജീവിതത്തില്‍ എനിക്ക് ചെയ്യാനിഷ്ടമുള്ളതെന്തെന്ന് ആദ്യംതന്നെ ഞാന്‍ മനസ്സിലാക്കി. 20ാം വയസ്സില്‍ മാതാപിതാക്കളുടെ ഗാരേജില്‍ ഞാനും വോസ്നിയാക്കും ചേര്‍ന്ന് ആപ്പിളിന് തുടക്കമിട്ടു. ഞങ്ങള്‍ കഠിനമായി അധ്വാനിച്ചു. 10 വര്‍ഷംകൊണ്ട് ഗാരേജിലെ കേവലം ഞങ്ങള്‍ രണ്ടുപേരില്‍നിന്ന് 200 കോടി ഡോളര്‍ ആസ്തിയും 4000 ജീവനക്കാരുമുള്ള കമ്പനിയായി ആപ്പിള്‍ വളര്‍ന്നു. ആ സമയത്ത് എന്നെ കമ്പനിയില്‍നിന്ന് പുറത്താക്കി. നിങ്ങള്‍ ആരംഭിച്ച കമ്പനിയില്‍നിന്ന് നിങ്ങളെ എങ്ങനെ പുറത്താക്കാനാകും? അതെ, 30 വയസ്സായപ്പോള്‍ ഞാന്‍ കമ്പനിയില്‍നിന്ന് പുറത്തായി.
ഏതാനും മാസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍, ക്രമേണ എനിക്ക് പുതിയൊരു ധൈര്യം കൈവരുന്നതുപോലെ തോന്നി. എല്ലാം വീണ്ടും തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
അന്നെനിക്ക് മനസ്സിലായില്ളെങ്കിലും, ആപ്പിളില്‍നിന്ന് പുറത്താക്കിയതാണ് എന്‍െറ ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് പില്‍ക്കാലത്ത് ബോധ്യമായി. നേട്ടങ്ങളുടെ ഭാരത്തേക്കാള്‍ തുടക്കക്കാരന്‍െറ ലാഘവത്വം എനിക്ക് തോന്നി.
അടുത്ത അഞ്ചു വര്‍ഷത്തിനകം നെക്സ്റ്റ്, പിക്സര്‍ എന്നീ കമ്പനികള്‍ ഞാന്‍ തുടങ്ങി. ലോകത്തെ ഏറ്റവും മികച്ച ആനിമേഷന്‍ സ്റ്റുഡിയോ ആണ് പിക്സര്‍ ഇന്ന്. കാലത്തിന്‍െറ അദ്ഭുതങ്ങള്‍ പിന്നെയുമുണ്ടായി. ആപ്പിള്‍ നെക്സ്റ്റിനെ ഏറ്റെടുത്തു. ഞാന്‍ ആപ്പിളില്‍ തിരിച്ചെത്തി. ആപ്പിളിന്‍െറ പില്‍ക്കാല നേട്ടങ്ങളുടെ കേന്ദ്രബിന്ദുവായി നെക്സ്റ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യ മാറി.
ആപ്പിളില്‍നിന്ന് പുറത്തായിരുന്നില്ളെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ളെന്ന് എനിക്കുറപ്പുണ്ട്. നിങ്ങള്‍ക്ക് എന്താണ് ഏറ്റവും ഇഷ്ടമുള്ളതെന്ന് നിങ്ങള്‍ കണ്ടെത്തണം. മഹത്തായ പ്രവൃത്തിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നത് ചെയ്യുകയെന്നതാണ് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യം. മഹത്തായ ഒരു കാര്യം ചെയ്യാനുള്ള ഒരേയൊരു വഴി നിങ്ങള്‍ ചെയ്യുന്നതിനെ സ്നേഹിക്കുകയെന്നതാണ്. ഇനിയും നിങ്ങള്‍ അത് കണ്ടെത്തിയിട്ടില്ളെങ്കില്‍ സൂക്ഷിച്ചുനോക്കുക.
മരണത്തെക്കുറിച്ചാണ്
എന്‍െറ മൂന്നാമത്തെ അനുഭവം ‘ഓരോ നിമിഷവും നിങ്ങളുടെ അവസാന നിമിഷമെന്ന് കരുതി ജീവിച്ചാല്‍ ഒരു ദിവസം നിങ്ങളുടെ പ്രവൃത്തി അര്‍ഥപൂര്‍ണമാകും’ എന്ന ചൊല്ല് എനിക്ക് 17 വയസ്സുള്ളപ്പോള്‍ വായിക്കാനിടയായി. അതെന്നെ ഏറെ സ്വാധീനിച്ചു. അതിനുശേഷം കഴിഞ്ഞ 33 വര്‍ഷമായി ഓരോ ദിവസവും രാവിലെ ഞാന്‍ കണ്ണാടിയുടെ മുന്നില്‍നിന്ന് സ്വയം ചോദിക്കും: ‘ഇന്നെന്‍െറ ജീവിതത്തിലെ അവസാന ദിനമാണെങ്കില്‍ ഇന്ന് ചെയ്യേണ്ട കാര്യം ഞാന്‍ ചെയ്യണമോ?’ ദിവസങ്ങളോളം ഉത്തരം ‘വേണ്ട’ എന്നായിരുന്നു. അപ്പോള്‍ എനിക്ക് തോന്നി, ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന്.
ഉടന്‍ മരിക്കുമെന്ന് ഓര്‍മിക്കുകയാണ് ജീവിതത്തില്‍ മഹത്തായ തീരുമാനങ്ങള്‍ എടുക്കാന്‍ എന്നെ സഹായിച്ച ഏറ്റവും പ്രധാനകാര്യം. മരണത്തിനുമുന്നില്‍ ബാഹ്യമായ പ്രതീക്ഷകളും അഭിമാനവും പരാജയഭീതിയുമെല്ലാം നിഷ്പ്രഭമാകുന്നു. എന്തെങ്കിലും നഷ്ടമാകുമെന്ന ചിന്തയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവുംനല്ല മാര്‍ഗം നിങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നുള്ള ചിന്തയാണ്.
ഒരു വര്‍ഷംമുമ്പാണ് എനിക്ക് പാന്‍ക്രിയാസില്‍ കാന്‍സര്‍ തിരിച്ചറിഞ്ഞത്. ആറുമാസത്തിലധികം ജീവിക്കുമെന്ന് പ്രതീക്ഷിക്കാനാവാത്ത, സുഖപ്പെടുത്താനാകാത്ത കാന്‍സറാണ് അതെന്ന് ഡോക്ടര്‍മാര്‍ എന്നെ ബോധ്യപ്പെടുത്തി. വീട്ടില്‍ പോയി ദൈനംദിന കാര്യങ്ങളെല്ലാം ക്രമപ്പെടുത്താന്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു. മരിക്കാന്‍ ഒരുങ്ങിക്കൊള്ളാന്‍ എനിക്കുള്ള ഡോക്ടറുടെ കോഡ് ഭാഷയായിരുന്നു അത്.
ഈ അനുഭവങ്ങളിലൂടെ കടന്നുപോയ എനിക്ക് ഉറപ്പായും പറയാനാകും: ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ പോലും അതിനായി മരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നിട്ടും, നാമെല്ലാം പങ്കിടുന്ന വിധിയാണ് മരണം. ചെറുപ്പക്കാര്‍ക്ക് വഴിയൊരുക്കാന്‍ അത് മുതിര്‍ന്നവരെ തുടച്ചുമാറ്റുന്നു. ഇപ്പോള്‍ ചെറുപ്പക്കാര്‍ നിങ്ങളാണ്. എന്നാല്‍, ഏറെ അകലെയല്ലാത്തൊരുകാലത്ത് നിങ്ങള്‍ക്കും പ്രായമാകും. അന്ന് മരണം നിങ്ങളെയും തുടച്ചുനീക്കും.
നിങ്ങളുടെ സമയം പരിമിതമാണ്. അതിനാല്‍, മറ്റൊരാളുടെ ജീവിതം ജീവിച്ച് നിങ്ങളുടെ സമയം പാഴാക്കാതിരിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നിങ്ങളുടെ ആന്തരിക ചോദനകളെ കെടുത്തിക്കളയാതിരിക്കട്ടെ. നിങ്ങളുടെ ഹൃദയത്തെയും ചോദനയെയും പിന്തുടരാനുള്ള ധൈര്യം നേടിയെടുക്കുക. നിങ്ങള്‍ എന്താണ് ആകാന്‍ ആഗ്രഹിക്കുന്നതെന്ന് അവക്കറിയാം.
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ ‘ദ ഹോള്‍ എര്‍ത്ത് കാറ്റലോഗ്’ എന്നൊരു മാസികയുണ്ടായിരുന്നു. 1970കളുടെ അവസാനം മാസികയുടെ അവസാന ലക്കം പുറത്തിറക്കി. അതിന്‍െറ അവസാന പുറത്ത് പ്രഭാതത്തിലെ ഒരു പാതയുടെ ദൃശ്യമായിരുന്നു. അതിനടിയില്‍ ഈ വാക്കുകള്‍ കുറിച്ചിരുന്നു: ‘വിശപ്പുള്ളവരാവുക, വിഡ്ഢിയായിരിക്കുക.’ അവരുടെ വിടവാങ്ങല്‍ സന്ദേശമായിരുന്നു അത്. ‘വിശപ്പുള്ളവരാവുക, വിഡ്ഢിയായിരിക്കുക’ -ഇത് ഞാന്‍ എന്നോടുതന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍, ബിരുദവുമായി പുതുജീവിതം തുടങ്ങാനൊരുങ്ങുന്ന നിങ്ങള്‍ക്കും എന്‍െറ ആശംസ അതുമാത്രമാണ്.
വിശപ്പുള്ളവരാവുക; വിഡ്ഢിയായിരിക്കുക! (അറിവിനുവേണ്ടി കൂടുതല്‍ വിശപ്പുള്ളവരായിരിക്കുക; എല്ലാം അറിയാമെന്ന് ഭാവിക്കാതിരിക്കുക). നന്ദി!


courtesy Madhyamam daily

Tuesday, September 13, 2011

Google - The Office of Dreams

lists of the perks Google employees get when they sign on at the Googleplex



Employees can play against each other in a quick game of ping pong, billiards or foosball -- you can find game tables in several of the buildings on campus. There are also video games for employees who prefer to let their thumbs do all the work

                                           Employees allowed to take their pets right  to their office



If an employee's bangs are getting in the way during a furious coding session, he or she can schedule an on-site haircut free of charge.



 Google's healthcare plan includes on-site medical staff. If an employee suffers an injury or feels ill while at work, he or she can make an appointment with a doctor at the Googleplex.



 To work off all those calories, employees can head over to a gym filled with equipment. For the aquatically-inclined, Google also provides swim-in-place swimming pools. These pools are narrow and not very long. Electric water pumps provide a strong current that flows in one direction. Employees swim against the current, staying in place within these small pools. Lifeguards are on duty to keep employees safe



If an employee spills some of that fancy juice on his or her clothes, all is not lost. Google has laundry facilities available to employees on site. The company even offers dry cleaning services. It's not unusual for Google employees to bring clothes in over the weekend to do laundry at the Googleplex.





Another famous benefit of working at Google is the 20 percent time program. Google allows its employees to use up to 20 percent of their work week at Google to pursue special projects. That means for every standard work week, employees can take a full day to work on a project unrelated to their normal workload. Google claims that many of their products in Google Labs started out as pet projects in the 20 percent time program


DO YOU WANNA JOB OVER THERE ????????????

Wednesday, September 7, 2011

The Amazing Cucumber


This information was in The New York Times several weeks ago as part of their "Spotlight on the Home"

series that highlighted creative and fanciful ways to solve common problems.

1. Cucumbers contain most of the vitamins you need every day, just one cucumber contains Vitamin B1, Vitamin B2, Vitamin B3, Vitamin B5, Vitamin B6, Folic Acid, Vitamin C, Calcium, Iron, Magnesium, Phosphorus, Potassium and Zinc.

2. Feeling tired in the afternoon, put down the caffeinated soda and pick up a cucumber. Cucumbers are a good source of B Vitamins and Carbohydrates that can provide that quick pick-me-up that can last for hours.

3. Tired of your bathroom mirror fogging up after a shower? Try rubbing a cucumber slice along the mirror, it will eliminate the fog and provide a soothing, spa-like fragrance.

4. Are grubs and slugs ruining your planting beds? Place a few slices in a small pie tin and your garden will be free of pests all season long. The chemicals in the cucumber react with the aluminum to give off a scent undetectable to humans but drive garden pests crazy and make them flee the area.

5. Looking for a fast and easy way to remove cellulite before going out or to the pool? Try rubbing a slice or two of cucumbers along your problem area for a few minutes, the phytochemicals in the cucumber cause the collagen in your skin to tighten, firming up the outer layer and reducing the visibility of cellulite. Works great on wrinkles too!!!

6. Want to avoid a hangover or terrible headache? Eat a few cucumber slices before going to bed and wake up refreshed and headache free. Cucumbers contain enough sugar, B vitamins and electrolytes to replenish essential nutrients the body lost, keeping everything in equilibrium, avoiding both a hangover and headache!!

7. Looking to fight off that afternoon or evening snacking binge? Cucumbers have been used for centuries and often used by European trappers, traders and explorers for quick meals to thwart off starvation.

8. Have an important meeting or job interview and you realize that you don't have enough time to polish your shoes? Rub a freshly cut cucumber over the shoe, its chemicals will provide a quick and durable shine that not only looks great but also repels water.

9. Out of WD 40 and need to fix a squeaky hinge? Take a cucumber slice and rub it along the problematic hinge, and voila, the squeak is gone!

10. Stressed out and don't have time for massage, facial or visit to the spa? Cut up an entire cucumber and place it in a boiling pot of water, the chemicals and nutrients from the cucumber will react with the boiling water and be released in the steam, creating a soothing, relaxing aroma that has been shown to reduce stress in new mothers and college students during final exams.

11. Just finished a business lunch and realize you don't have gum or mints? Take a slice of cucumber and press it to the roof of your mouth with your tongue for 30 seconds to eliminate bad breath, the phytochemcials will kill the bacteria in your mouth responsible for causing bad breath.

12. Looking for a 'green' way to clean your faucets, sinks or stainless steel? Take a slice of cucumber and rub it on the surface you want to clean, not only will it remove years of tarnish and bring back the shine, but it won't leave streaks and won't harm you fingers or fingernails while you clean.

13. Using a pen and made a mistake? Take the outside o f the cucumber and slowly use it to erase the pen writing, also works great on crayons and markers that the kids have used to decorate the walls!!

Bicycles from BMW

Did you know that giant motor vehicle company 'BMW' manufacturing bicycles?










then what will be the price.....???

Monday, September 5, 2011

HAPPINESS is the delicate



                                                    ............ ......... ......... ......... ......


                                                                Life is only travelled once.
                                                      Today"s moment becomes Tomorrow"s Memory
                                                 .             Enjoy Every Moment Good or Bad 
                                                             Because the gift of Life is LIFE itself.
                                                       ............ ......... ......... ......... ......
                                            
                                                            WE NEVER GET WHAT WE WANT, 
                                         
                                                               ............ ......... ......... ......... ......
                                         
                                                         The spaces between your fingers were created 
                                                      So that another person's fingers would fill them in.
                                        Hope you have found the hand that you are meant to hold on forever.

Thursday, September 1, 2011

ഫെയ്‌സ്ബുക്കിലെ ചതിക്കുഴികള്‍


ഫെയ്‌സ്ബുക്കിലെ ചതിക്കുഴികള്‍




Fun & Info @ Keralites.net

ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും പിറകില്‍ മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്‌സ്ബുക്കിനെ 'ടൈം മാഗസിന്‍' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം 60 കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്‍ 50 ശതമാനം പേരും ദിവസം ഒരു പ്രാവശ്യമെങ്കിലും ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക് അതിന്റെ സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി. പ്രചാരത്തില്‍ ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്‌സ്ബുക്ക് പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്‌സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്.
ഫെയ്‌സ്ബുക്കിനൊപ്പം തന്നെ ഫെയ്‌സ്ബുക്ക് സൃഷ്ടിക്കുന്ന വിവാദങ്ങളും വളരുന്നു. വിവാദങ്ങളില്‍         പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി അറിഞ്ഞോ അറിയാതെയോ കൊടുത്തിട്ടുള്ള വിവരങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ ക്രോഡീകരിച്ച് നിങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തമായ ഒരു ചിത്രം തയ്യാറാക്കാന്‍ കഴിയും. അടുത്ത കാലത്ത് ഒരു വിദ്വാന്‍ ലക്ഷക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോട്ടോകളും ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും മറ്റും ശേഖരിച്ച് അവയുടെ ഒരു വന്‍ശേഖരം ഉണ്ടാക്കി ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയത് ഓര്‍മ്മയില്ലേ. ടോറന്റുകളും മറ്റു ഫയല്‍ ഷെയറിംഗ് സൈറ്റുകളും വഴി അത് ഇപ്പോഴും ഇന്റര്‍നെറ്റില്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്താനാവുക?
മറ്റുള്ളവരുടെ ക്ഷണം സ്വീകരിച്ചോ അല്ലെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമോ ഫെയ്‌സ്ബുക്ക്ഓര്‍ക്കുട്ട് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകളില്‍ തിടുക്കപ്പെട്ട് അംഗമാകുന്നവര്‍, തങ്ങളുടെ എന്തൊക്കെ വിവരങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പരസ്യമാകുന്നത് എന്ന് ഓര്‍ക്കാറില്ല. ആരെങ്കിലും വീടിന്റെ മതിലിനു പുറത്തോ അല്ലെങ്കില്‍ പൊതു സ്ഥലങ്ങളിലോ സ്വന്തം വിലാസവും കുടുംബാംഗങ്ങളുടെ ഫോട്ടൊയും ഫോണ്‍നമ്പറും ഒക്കെ അടങ്ങിയ വലിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കാറുണ്ടോഅതിലും അപകടകരമാണ് സൗഹൃദക്കൂട്ടായ്മകളിലൂടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാത്തതു കൊണ്ടുള്ള ഭീഷണികള്‍ വലുതാണ്.

'
കയ്യില്‍ നിന്നു വിട്ട കല്ലും വായില്‍ നിന്നു വിട്ട വാക്കും ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോയും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ലഎന്നതാണ് പുതുമൊഴി. അതിനാല്‍ ഫോട്ടോകള്‍ സൗഹൃദക്കൂട്ടായ്മകളില്‍ പരസ്യപ്പെടുത്തുംമുന്‍പ് വളരെ ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോകളില്‍ ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് കയ്യാങ്കളി നടത്തുവാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ ഫോട്ടോകള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍, ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങിയവ ആരൊക്കെ കാണണം/കാണരുത് എന്ന് മുന്‍കൂട്ടി തീരുമാനിക്കുക. ഉദാഹരണമായി നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ചടങ്ങിന്റെ ഫൊട്ടോകള്‍ ലോകം മുഴുവനും കാണണമെന്നു നിര്‍ബന്ധമുണ്ടോചിലപ്പോള്‍ അത് നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതയ്ക്കും താത്പര്യങ്ങള്‍ക്കും എതിരായെന്നു വരാം.
ഫെയ്‌സ്ബുക്ക് മറ്റു സൗഹൃദക്കൂട്ടായ്മകളെ അപേക്ഷിച്ച് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു. പക്ഷേ മിക്കപ്പോഴും ധൃതി പിടിച്ചും മറ്റുള്ളവരുടെ ക്ഷണം സീകരിച്ചും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ സാങ്കേതികപദങ്ങള്‍ വേണ്ട രീതിയില്‍ മനസ്സിലാകാത്തതു കൊണ്ടും പരിചയക്കുറവു കൊണ്ടും അലസതകൊണ്ടുമൊക്കെ സുരക്ഷാക്രമീകരണങ്ങള്‍ കാര്യമായി എടുക്കാറില്ല.
ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ടെന്നതും ഒരു         വസ്തുതയാണ്. മാത്രമല്ല ഫെയ്‌സ്ബുക്ക് മലയാളമടക്കം അനവധി ഭാഷകളില്‍ ലഭ്യമാണെങ്കിലും സ്വകാര്യതാ ക്രമീകരണങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം ഇനിയും പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. 

ഫെയ്‌സ്ബുക്കിന്റെ സ്വകാര്യതാ ക്രമീകരണങ്ങള്‍

ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടതും എന്നാല്‍ പലരും ഒരിക്കല്‍ പോലും പരിശോധിക്കാത്തതുമായ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. അക്കൗണ്ട് തുറക്കുമ്പോള്‍ ഉള്ള ഡീഫോള്‍ട്ട് സെറ്റിംഗുകള്‍ പലപ്പോഴും വ്യക്തി താത്പര്യങ്ങള്‍ക്കു നിരക്കുന്നതാവാറില്ല. അതിനാല്‍ ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഫെയ്‌സ്ബുക്കില്‍ സ്വകാര്യമാക്കി വയ്ക്കാന്‍ പറ്റാത്തതെന്തൊക്കെ?
പ്രൈവസി സെറ്റിംഗുകള്‍ മുഖേന നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും സ്വകാര്യമാക്കി വയ്ക്കാനാകില്ല. അത്തരത്തിലുള്ള അഞ്ചു കാര്യങ്ങളാണ് ഉള്ളത്

1. 
നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം
2. 
പേര്
3. 
ലിഗം
4. 
യൂസര്‍ നേം
5. 
നെറ്റ്‌വര്‍ക്ക്
ഒരു സൗഹൃദക്കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം ഇത്രയും കാര്യങ്ങള്‍ അടിസ്ഥാനപരമായി അത്യാവശ്യമാണ്. അതായത് ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള ഏതൊരാളുടേയും ഇത്രയും വിവരങ്ങള്‍ ഏത് ഉപഭോക്താവിനും കാണാന്‍ കഴിയും. ഇതില്‍ യാതൊരു നിയന്ത്രണങ്ങളും സാധ്യമല്ല.
ഈ പേജില്‍ (http://www.facebook.com/#!/settings/?tab=privacyപോയി നിങ്ങളുടെ എല്ലാ പ്രൈവസി സെറ്റിംഗുകളും പരിശോധിക്കാനും വേണ്ട രീതിയില്‍ നിയന്ത്രിക്കാനുമാകും. 
Fun & Info @ Keralites.net


Fun & Info @ Keralites.net

ഇതില്‍ പ്രധാനമായും അഞ്ചു ഭാഗങ്ങള്‍ ആണുള്ളത്.

1. connecting on Facebook
ഇതില്‍ ആദ്യത്തേത് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ സുഹൃത്തുക്കളും മറ്റ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും കാണണം എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതിലെconnecting on Facebook എന്ന മെനുവിലെ' view settingsഎന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ താഴെക്കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പേജ് തുറക്കും.
Fun & Info @ Keralites.net

ഈ പേജില്‍ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഏഴു പ്രധാന ഭാഗങ്ങള്‍ ഉണ്ട്.

1. 
ഇതിലെ ആദ്യ സെറ്റിംഗ് ഫെയ്‌സ്ബുക്കിലെ തിരച്ചില്‍ പേജുകളില്‍ നിങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത് ഈ സെറ്റിംഗ് 'Everyone' എന്നു ക്രമീകരിച്ചാല്‍ ഫെയ്‌സ്ബുക്കിലെ ആര്‍ക്കും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയും. ഇതിലെ മറ്റു രണ്ടു സെറ്റിംഗുകളായ 'Friends' , 'Friends of Friends' എന്നിവയാണെങ്കില്‍ മറ്റു ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കിലെ തിരയല്‍ സൗകര്യം ഉപയോഗിച്ച് നിങ്ങളില്‍ എത്താനാകില്ല.

2. 
രണ്ടാമത്തേത് നിങ്ങള്‍ ആരില്‍ നിന്നൊക്കെ സൗഹൃദത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതില്‍ എല്ലാവരില്‍ നിന്നുംസുഹൃത്തുക്കളുടെ സുഹൃത്തുക്കളില്‍ നിന്നും എന്നിങ്ങനെ രണ്ട് ഒപ്ഷനുകളാണ് ഉള്ളത്. തികച്ചും അപരിചിതരില്‍ നിന്നും നിങ്ങള്‍ സൗഹൃദത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 'Friends of Friends' എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക.

3. 
അപരിചിതരില്‍ നിന്നും നിങ്ങള്‍ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലേഈ സെറ്റിംഗ് അതിനുള്ളതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ആരില്‍ നിന്നൊക്കെ സ്വകാര്യ സന്ദേശങ്ങള്‍ സ്വീകരിക്കണം എന്ന് തീരുമാനിക്കാന്‍ ആകും.

4. 
നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്‌വലയംവിദ്യാഭാസ യോഗ്യതതൊഴില്‍, സ്ഥലംഇഷ്ടാനിഷ്ടങ്ങള്‍ മുതലായവ ആര്‍ക്കൊക്കെ ദൃശ്യമാകണം എന്നു തീരുമാനിക്കാനുള്ളതാണ് അടുത്ത മൂന്നു ക്രമീകരണങ്ങള്‍. ഇതില്‍ മുന്‍ പറഞ്ഞതില്‍ കൂടാതെ 'Customize' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് സുഹൃത്‌വലയത്തിലുള്ള തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം പ്രസ്തുത വിവരങ്ങള്‍ ദൃശ്യമാക്കാന്‍ കഴിയുന്നു.

2. Sharing on Facebook
ഇത് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രൈവസി സെറ്റിംഗുകളുടെ ഒറ്റ നോട്ടത്തിലുള്ള ഒരു ദൃശ്യമാണ്. നിങ്ങളുടെ സ്വകാര്യത ഏതു വിധത്തിലാണ് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നതെന്ന്         ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഒരു ഫൊട്ടോ ഇട്ടു. അത് ആരൊക്കെ കാണണംആര്‍ക്കൊക്കെ അതില്‍ അഭിപ്രായം പറയാംനിങ്ങളുടെ ഫെയ്‌സ്ബുക്ക് ചുവരില്‍ ആര്‍ക്കൊക്കെ എഴുതാംനിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ആര്‍ക്കൊക്കെ കാണാം തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. 

ഫേസ്ബുക്കിലെ പ്രൈവസി ലെവലുകള്‍

ഫേസ്ബുക്കില്‍ താഴെപ്പറയുന്ന പ്രൈവസി ലെവലുകള്‍ ആണുള്ളത്
1. 
എല്ലാവരും
2. 
സുഹൃത്തുക്കള്‍
3. 
സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍
4. 
തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍
5. 
നിങ്ങള്‍ മാത്രം
അതായത്നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങളും നിങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളും സംവദിക്കാനുള്ള വിവരങ്ങളും ആരുമായൊക്കെ പങ്കുവക്കണം അഥവാ മറ്റാര്‍ക്കൊക്കെ ദൃശ്യമാകണം എന്നൊക്കെ ഈ പ്രൈവസി ലെവലുകളിലൂടെ         നിശ്ചയിക്കാന്‍ കഴിയും.
പേജിന്റെ അടിയിലായുള്ള 'Customize settings' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മേല്‍പ്പറഞ്ഞ എല്ലാ വിവരങ്ങളും ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. 

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു കണ്ണാടിയിലൂടെ

'Preview My Profile' 
എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് മറ്റുള്ളവര്‍ക്ക് എങ്ങിനെ ദൃശ്യമാകുന്നു എന്ന് കാണാന്‍ കഴിയും. മാത്രമല്ല ഒരു പ്രത്യേക സുഹൃത്ത് തന്റെ ഫെയ്‌സ്ബുക്ക് പേജ് എങ്ങിനെ കാണുന്നു എന്ന് അറിയാനുള്ള സൗകര്യവും ഈ പേജ് നല്‍കുന്നു. ഈ പേജിനെ 'ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ കണ്ണാടിഎന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ദൗര്‍ഭാഗ്യവശാല്‍ പല ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും ഒരിക്കല്‍ പോലും ഈ സൗകര്യം ഉപയോഗിക്കാറില്ല എന്നതാണ് വസ്തുത.

അനാവശ്യ അപ്ലിക്കേഷനുകള്‍ എങ്ങിനെ നിയന്ത്രിക്കാം 
ഫെയ്‌സ്ബുക്കിനോടൊപ്പം തന്നെ ഫെയ്‌സ്ബുക്ക് അടിസ്ഥാനമാക്കിയുള്ള മറ്റു പല ഓണ്‍ലൈന്‍ ബിസിനസുകളും വളരുന്നു. പ്രത്യേകിച്ച് ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍. ഇത്തരത്തിലുള്ള പല ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകളും സ്ഥാപിത താത്പര്യങ്ങളോടു കൂടിയവയും സ്വകാര്യതയ്ക്ക് ഭീഷണിയായവയും ആണ്.
പലപ്പോഴും സ്വന്തം ഫെയ്‌സ്ബുക്ക് ചുവരില്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത പല അപ്‌ഡേറ്റുകളും പോസ്റ്റുകളും വരാറില്ലേനിങ്ങള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി കൂട്ടിച്ചേര്‍ത്തിട്ടുള്ള അപ്ലിക്കേഷനുകളുടെ പണിയായിരിക്കാം അത്.
മിക്കവാറും എല്ലാ സൈറ്റുകളിലും മറ്റു സൗഹൃദക്കൂട്ടായ്മകളിലും അംഗമാകുന്നതിലേക്കായി നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും താത്പര്യങ്ങളും ഇമെയില്‍ വിലാസങ്ങളും ഒക്കെ അടങ്ങിയ ഒരു ഫോറം പൂരിപ്പിക്കേണ്ടി വരും. എന്നാല്‍, ഇപ്പോള്‍ മിക്കവാറും പല സൈറ്റുകളിലും കാണാറില്ലേ'Sign in with your Facebook account' എന്ന്. ഇതുപ്രകാരം ഒരു ബട്ടന്‍ അമര്‍ത്തി അക്കൗണ്ട് തുറക്കാം. 'ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും ചില സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനാഗ്രഹിക്കുന്നുഎന്നിങ്ങനെയുള്ള മുന്നറിയിപ്പൊക്കെ         കാണാം. മിക്കവരും അതൊക്കെ അവഗണിക്കുകയാണ് പതിവ്.
ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പ്രക്രിയ എളുപ്പമാക്കുന്നതിലൂടെ പ്രസ്തുത സൈറ്റിന് രണ്ടു നേട്ടങ്ങള്‍ ആണ് ഉണ്ടാവുന്നത്. ഒന്ന് നിങ്ങളെക്കുറിച്ചുള്ള വളരെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നു. രണ്ട് നിങ്ങളുടെ സുഹൃത്‌വലയത്തിന്റെ ഭാഗമായി തങ്ങളുടെ ബിസിനസിന് കൂടുതല്‍ പ്രചാരം നല്‍കാന്‍ കഴിയുന്നു. എല്ലാ സൈറ്റുകളും ഈ സൗകര്യം ഒരേപോലെ അല്ല ഉപയോഗിക്കുന്നത്. ചില അപ്ലിക്കേഷനുകള്‍ നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ മാത്രം ശേഖരിച്ച് നിശബ്ദമായിരിക്കുമ്പോള്‍ മറ്റു ചിലവ അടിക്കടിയുള്ള അപ്‌ഡേറ്റുകളും പരസ്യങ്ങളും കൊണ്ട് ഉപയോക്താക്കളുടെ ഫെയ്‌സ്ബുക്ക് ചുവരുകള്‍ നിറയ്ക്കുന്നു.

അനാവശ്യ (സ്പാം) അപ്ലിക്കേഷനുകള്‍

ഈ അടുത്തകാലത്തായി പലരുടേയും ഫെയ്‌സ്ബുക്ക് ചുമരില്‍ സുഹൃത്തുക്കളില്‍ നിന്നായി'My total facebook views are 4325 Find out your total profile views @http://bit.ly/im9StZ ' എന്നിങ്ങനെയുള്ള ചില സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വിന്‍ഡോ തുറക്കുകയും ഒരു അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള അനുവാദം ചോദിക്കുകയും ചെയ്യുന്നു. അതിലൂടെ ഈ സൈറ്റില്‍ നിന്നും അപകടകരമായേക്കാവുന്ന ദുഷ്ടപ്രോഗ്രാമുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് നിക്ഷേപിക്കപ്പെടുന്നു. മാത്രമല്ല ഫെയ്‌സ്ബുക്കിലെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അനുവാദം നല്‍കുക വഴി പ്രസ്തുത സന്ദേശം നിങ്ങളുടെ ന്യൂസ്ഫീഡ് ആയി മറ്റു സുഹൃത്തുക്കളിലേക്കുകൂടി വ്യാപിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുള്ള അപ്ലിക്കേഷനുകളെ കണ്ടെത്താനും അവയെ നിയന്ത്രിക്കുവാനോ നീക്കം ചെയ്യുവാനോ വളരെ എളുപ്പം സാധിക്കും.
പ്രൈവസി സെറ്റിംഗ് പേജിലെ ഇടത്തേ മൂലയില്‍ ഉള്ള 'Apps and websitse' എന്നതിനു ചുവടെയുള്ള 'Edit Your settings' എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ചുവടെ കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പേജ് ലഭിക്കുന്നു.

Fun & Info @ Keralites.net

ഇതില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകളുടെ പട്ടിക ദൃശ്യമാകുന്നു. ഇതില്‍ 'Applications You use' എന്നതിനു നേരേയുള്ള 'Edit Settings'എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന പേജിലൂടെ നിങ്ങളുടെ അക്കൗണ്ടിലുള്ള ഓരോ അപ്ലിക്കേഷനുകളും എന്തൊക്കെ സ്വകാര്യ വിവരങ്ങള്‍ ആണ് ശേഖരിക്കുന്നതെന്നും അവയ്ക്ക് എന്തൊക്കെ അവകാശങ്ങള്‍ ആണ് ഉള്ളതെന്നും അറിയാനാകുന്നു. അഭികാമ്യമല്ലാത്ത അപ്ലിക്കേഷനുകളെ നീക്കം ചെയ്യാവുന്നതാണ്.
അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ മറ്റു ക്രമീകരണങ്ങളിലൂടെ നിങ്ങളുടെ സുഹൃത്ത് ഒരു അപ്ലിക്കേഷന്‍ സ്വന്തം അക്കൗണ്ടിലേക്കു ചേര്‍ക്കുമ്പോള്‍ ആ അപ്ലിക്കേഷന് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ലഭ്യമാക്കണം എന്നു കൂടി നിശ്ചയിക്കാനാകും. ഇതിനായി 'Information accessible through your Frineds' എന്നതിനു നേരേയുള്ള എഡിറ്റ് ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് ലഭിക്കുന്ന പോപ് അപ് വിന്‍ഡോവില്‍ക്കൂടി സുഹൃത്തുക്കളുടെ അപ്ലിക്കേഷനുകള്‍ക്ക് നിങ്ങളുടേതായി ലഭിക്കുന്ന വിവരങ്ങള്‍ നിയന്ത്രിക്കാനാകും.

Fun & Info @ Keralites.net

ഇതില്‍ നിങ്ങളുടെ പേര്പ്രൊഫൈല്‍ ചിത്രംലിംഗംയൂസര്‍ ഐഡിനെറ്റ്‌വര്‍ക്ക് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ മറയ്ക്കാനാകില്ല. (ഇതിനായി അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ 'Turn off all Platform applications' എന്ന ലിങ്കില്‍ അമര്‍ത്തുക).
നിങ്ങള്‍ ഫെസ്ബുക്കില്‍ കളിക്കുന്ന ഫാംവില്ലിമാഫിയാ വാര്‍ തുടങ്ങിയ കളികളുടെ വിവരങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിക്കണം എന്നുണ്ടോ. പലപ്പോഴും ഇത്തരം അപ്‌ഡേറ്റുകള്‍ സുഹൃത്തുക്കള്‍ക്ക് അരോചകമായിത്തോന്നാം. 'Game and Application Activtiy' എന്നതിനു നേരെയുള്ള ബട്ടനില്‍ അമര്‍ത്തി ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിലെ 'Custom' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഒന്നുകില്‍ അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്ക് മാത്രമായോ അല്ലെങ്കില്‍ കളികളോട് താത്പര്യമുള്ള തിരഞ്ഞെടുത്ത സുഹൃത്തുക്കളിലേക്കു മാത്രമായോ ക്രമിക്കരിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.
നിങ്ങളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളില്‍ 
ഒരാളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളിലൂടെ പരിശോധിക്കാന്‍ വളരെ എളുപ്പമാണ്. ഗൂഗിള്‍ സേര്‍ച്ച് ബോക്‌സില്‍ ആളുടെ പേരും ഫെയ്‌സ്ബുക്ക് എന്നും ചേര്‍ത്ത് തെരഞ്ഞാല്‍ മതി. ഇത്തരത്തില്‍ സേര്‍ച്ച് എഞ്ചിന്‍ പേജുകളില്‍ നിന്നും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ അകറ്റി നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ 'Public Search' നു നേരേയുള്ള എഡിറ്റ് ബട്ടണില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന പേജിലെ 'Enable Public Search' എന്നതിനെ ഒഴിവാക്കുക. പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ സ്വാഭാവികമായും ഈ ഓപ്ഷന്‍ എനേബിള്‍ ആയിരിക്കും (ഫെയ്‌സ്ബുക്കിന് നിങ്ങളെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്താനാണ് താത്പര്യം)

ഒരു പ്രത്യേക ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും വിലക്കുന്നതെങ്ങിനെ

നിങ്ങളുടെ ഏതെങ്കിലും സുഹൃത്ത് സഭ്യമല്ലാത്ത അപ്‌ഡേറ്റുകള്‍ കൊണ്ട് നിങ്ങളുടെ ഫെയ്‌സ്ബുക്ക്         ചുവരുകള്‍ വൃത്തികേടാക്കാറുണ്ടോഅതുമല്ലെങ്കില്‍ ഒരു സുഹൃത്തിന്റെ കളികളിലേക്കും അപ്ലിക്കേഷനുകളിലേക്കും ചടങ്ങുകളിലേക്കും മറ്റുമുള്ള ക്ഷണങ്ങള്‍ സ്വീകരിക്കാന്‍ താത്പര്യമില്ലേഇതിനായി പ്രൈവസി സെറ്റിംഗ്‌സ് പേജിലെ 'Block Lists'എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ലഭിക്കുന്ന പേജിലെ ക്രമീകരണങ്ങളിലൂടെ ഒന്നോ അതിലധികമോ പേരെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യാനും നിയന്ത്രിക്കാനുമാകും.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷ

പലരും ഉപയോഗിക്കാത്തതും എന്നാല്‍ വളരെ ഫലപ്രദവും ആയ ഒരു സുരക്ഷാ മുന്‍കരുതല്‍ ആണിത്. ഹാക്കിംഗിലൂടെയും മറ്റും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിനു ശേഷം Facebook Account Settings പേജിലെ 'Account Securtiy' എന്നതിനു നേരെയുള്ള ' Change' എന്ന ലിങ്കില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന 'When a new computer or mobile device logs into this account: Send me an email' എന്ന ഓപ്ഷന്‍ സെറ്റ് ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഏതൊരു കമ്പ്യൂട്ടറിലൂടേയോ മൊബൈല്‍ ഫോണിലൂടെയോ തുറന്നാല്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടനടി നിങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ ലഭ്യമാകും.

Fun & Info @ Keralites.net

ഫെയ്‌സ്ബുക്ക് ചാറ്റ്

Fun & Info @ Keralites.net
ഫയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ത്തന്നെ ആരെങ്കിലുമൊക്കെ ചാടി വീഴാറില്ലേനിങ്ങള്‍ക്ക് നൂറുകണക്കിന് സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഈ അവസരത്തില്‍ ചാറ്റ് ഓഫ്‌ലൈന്‍ ആകുവാനായി ചാറ്റ് ലിസ്റ്റിലെ 'Option' ല്‍ ക്ലിക്കു ചെയ്ത് 'go offline' എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ മറ്റുള്ളവര്‍ക്ക് നിങ്ങള്‍ ഓഫ്‌ലൈന്‍ ആയിരിക്കും. ഇത് മെമ്മറിയില്‍ സൂക്ഷിക്കപ്പെടുകയും മറ്റാത്തിടത്തൊളം കാലം എപ്പോഴും ഓഫ് ലൈന്‍ ആയി ഇരിക്കുകയും ചെയ്യും.

ഫെയ്‌സ്ബുക്ക് ചാറ്റില്‍ തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്ക് മുന്നില്‍ മാത്രമായി ഓണ്‍ലൈന്‍ ആകാന്‍ എങ്ങനെ കഴിയും
ഇതിനായി സുഹൃത്തുക്കളുടെ ലിസ്റ്റുകള്‍ ഉണ്ടാക്കണം. ഉദാഹരണമായി Best friends, Good friends, Colleagues, Family …തുടങ്ങിയവ. ഫെയ്‌സ്ബുക്കില്‍ എങ്ങിനെ ഫ്രണ്ട്‌സ് ലിസ്റ്റ്കുകള്‍ ഉണ്ടാക്കാം എന്നു നോക്കാം. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ ലിങ്കില്‍ ക്ലിക് ചെയ്യുക
(http://www.facebook.com/friends/edit/
അപ്പോള്‍ ലഭിക്കുന്ന പേജിന്റെ മുകളിലായി വലത്തേ അറ്റത്തുള്ള 'Create List' എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ പുതിയ ലിസ്റ്റ് നിര്‍മ്മിക്കുന്നതിനായുള്ള ഒരു പോപ് അപ് വിന്‍ഡോ ദൃശ്യമാകും. ഇത്തരത്തില്‍ സുഹൃത്തുക്കളെ ഇഷ്ടാനുസരണം ഗ്രൂപ്പുകളായി തിരിച്ച് ഒന്നിലധികം ലിസ്റ്റുകള്‍ നിര്‍മ്മിക്കാനാകും.
Fun & Info @ Keralites.net

ലിസ്റ്റുകള്‍ നിര്‍മിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ചാറ്റ് ബോക്‌സില്‍ ഈ ലിസ്റ്റുകള്‍ കാണാന്‍ കഴിയും. ഈ ലിസ്റ്റുകള്‍ക്കു നേരെയുള്ള ചിഹ്നത്തില്‍ അമര്‍ത്തി ഒന്നോ അതിലധികമോ ഗ്രൂപ്പുകളുടെ മുന്നില്‍ ഓണ്‍ ലൈനോ ഓഫ് ലൈനോ ആകാന്‍ കഴിയും (ചിത്രം ശ്രദ്ധിക്കുക).

Fun & Info @ Keralites.net

ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യുന്നതെങ്ങിനെ

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു പുലിവാലായെന്നു തോന്നുന്നുണ്ടൊമാത്രമല്ല വെറുതെ ഒരു നേരമ്പോക്കിനു തുറന്നു കുറച്ചുകാലം ഉപയോഗിച്ച് പിന്നീട് വെറുതെ ഇടുന്നത് ബുദ്ധിയല്ല. ഇത്തരത്തിലുള്ള ഉപയോഗിക്കാത്തെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതായിരിക്കും അഭികാമ്യം. നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഫെയ്‌സ്ബുക്കിനോട് വളരെ എളുപ്പത്തില്‍ താത്കാലികമായോ സ്ഥിരമായോ വിട ചൊല്ലാം.
ഇതിനായി ഫേസ്ബുക്ക് അക്കൗണ്ട് സെറ്റിംഗ് (https://www.facebook.com/editaccount.php)പേജിലെ 'Deactivate Account' എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചുവടെ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഒരു പേജ് ലഭിക്കും.

Fun & Info @ Keralites.net

അക്കൌണ്ട് നീക്കം ചെയ്യുന്നതിനു മുന്‍പായി അവസാനമായി നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വിടവാങ്ങല്‍ സന്ദേശം അയയ്ക്കുവാനുള്ള സൗകര്യവും ഈ പേജ് ഒരുക്കുന്നു.
താത്കാലികമായി നീക്കംചെയ്യാന്‍ 'This is temproray I'll be back' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിലൂടെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്യപ്പെടുകയും പിന്നീട് ആവശ്യമായി തോന്നുകയാണെങ്കില്‍ പഴയ ഇമെയില്‍ വിലാസവും പാസ്‌വേഡും ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യും 

Fun & Info @ Keralites.net

ഇനി ഒരിക്കലും അക്കൗണ്ട് ഉപയോഗിക്കാന്‍ താത്പര്യമില്ലെങ്കില്‍ അതിനനുയോജ്യമായ ഒപ്ഷനുകള്‍         തെരഞ്ഞെടുക്കുക.
ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ ലിങ്കില്‍ https://www.facebook.com/help/contact.php?show_form=delete_account ക്ലിക്ക് ചെയ്തും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യാവുന്നതാണ്.
ഈ അവസരത്തിലും ഉടന്‍ തന്നെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യപ്പെടുന്നില്ല. രണ്ടാഴ്ചക്കാലത്തേക്ക് പ്രസ്തുത അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്യപ്പെടുന്നു. ഇതിനിടക്ക് ഒരിക്കലെങ്കിലും അക്കൗണ്ടിലേക്ക് പ്രവേശിച്ചാല്‍ അക്കൗണ്ട് നീക്കം ചെയ്യാനുള്ള അപേക്ഷ പരാജയപ്പെടുന്നു. മാത്രമല്ല നിങ്ങള്‍ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചാലും ഇത് ബാധകമാണ്. അതിനാല്‍ അക്കൗണ്ട് പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനു മുന്‍പായി പ്രസ്തുത അപ്ലിക്കേഷനുകള്‍ ആദ്യം നീക്കം ചെയ്യുക. കൂടാതെ നിങ്ങളുടേതായുള്ള ഫോട്ടോകള്‍, വീഡീയോകള്‍, പോസ്റ്റുകള്‍, അപ്‌ഡേറ്റുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതും നല്ലതാണ്.
ഫെയ്‌സ്ബുക്കില്‍ നിന്നും പുറത്തുവന്നതിനു ശേഷം ബ്രൗസറിലെ കുക്കികള്‍ നീക്കം ചെയ്യുകയും വേണം. രണ്ടാഴ്ചയ്ക്കു ശേഷം ഫെയ്‌സ്ബുക്ക് അക്കൗണ്ട് പുന:സ്ഥാപിക്കാന്‍ കഴിയാനാകാത്ത വിധം നീക്കം ചെയ്യപ്പെടുന്നു. പക്ഷേ ഓര്‍മ്മിക്കുക. നിങ്ങളുടെ അക്കൗണ്ടും മറ്റു വിവരങ്ങളും ഫെയ്‌സ്ബുക്ക് തങ്ങളുടെ സെര്‍വ്വറുകളില്‍ നിന്നും നീക്കുന്നില്ല. പക്ഷേ മറ്റു ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നില്ല എന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഫെയ്‌സ്ബുക്കിന്റെ ഈ പോളിസി ചില വിവാദങ്ങളും ഉണ്ടാക്കാതില്ല.

ഫേസ്ബുക്ക് അക്കൌണ്ടും പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളും

18
 വയസ്സിനു താഴെയുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെ 'മൈനര്‍' എന്ന വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് 18 വയസ്സിനു താഴെയുള്ളവര്‍ പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ പ്രൊഫൈല്‍ ഫോട്ടോവയസ്സ്ലിംഗംനെറ്റ്‌വര്‍ക്ക് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാം സുഹൃത്തുക്കള്‍ക്കു മാത്രം ലഭ്യമാകുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു. മാത്രമല്ല സേര്‍ച്ച് എഞ്ചിനുകളേയും തടഞ്ഞിരിക്കുന്നു.

18
 വയസ്സു കഴിഞ്ഞ ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി ഈ നിയന്ത്രണങ്ങള്‍ മാറപ്പെടുന്നതിനാല്‍, ഈ അവസരത്തില്‍ സ്വകാര്യ ക്രമീകരണങ്ങള്‍ ആവശ്യമായ രീതിയില്‍ പുന:ക്രമീകരിക്കേണ്ടി വരും.
ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ നിലവിലുള്ള നിയമപ്രകാരംനിങ്ങള്‍ക്ക് 13 വയസ്സിനു താഴെയുള്ള         മകന്റെ/മകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയും. ഇതിനായി ഈ ഫോറം പൂരിപ്പിക്കുക (http://www.facebook.com/help/contact.php?show_form=c_data_requestരക്ഷകര്‍ത്താവാണെന്നു തെളിയിക്കുന്നതിനാവശ്യമായ നിയമാനുസൃത രേഖകളുടെ പകര്‍പ്പുകളും കൂടെ സമര്‍പ്പിക്കേണ്ടതാണ്.

Fun & Info @ Keralites.net

മരണശേഷം ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് എന്തു സംഭവിക്കുന്നു

ഒരു ഫെയ്‌സ്ബുക്ക് ഉപഭോക്താവ് മരിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളുടേയൊ സുഹൃത്തുക്കളുടെയോ അപേക്ഷപ്രകാരം അക്കൗണ്ട് ഫെയ്‌സ്ബുക്ക് മെമ്മറൈസ് (Memorize) ചെയ്യുന്നു. അതായത് സ്റ്റാറ്റസ് അപ്‌ഡേറ്റുകളും മറ്റു സ്വകാര്യ വിവരങ്ങളും നീക്കം ചെയ്യപ്പെടുന്നു. ആര്‍ക്കും തന്നെ പ്രസ്തുത അക്കൗണ്ട് ഉപയോഗിക്കാനാകില്ല. കൂടാതെ സൗഹൃദത്തിനായുള്ള അപേക്ഷകളും ആരില്‍ നിന്നും സ്വീകരിക്കുന്നതല്ല. എങ്കിലും അക്കൗണ്ട് ഉടമയുടെ അവസാന സ്വകാര്യ ക്രമീകരണങ്ങളനുസരിച്ച് സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഫെയ്‌സ്ബുക്ക് ചുവരില്‍ അഭിപ്രായങ്ങള്‍ എഴുതുവാനും മറ്റും കഴിയും.

നിങ്ങളേക്കാള്‍ നിങ്ങളുടെ ശൃംഗല വളരുന്നതില്‍ താത്പര്യം ഫെയ്‌സ്ബുക്കിനാണ്
ഓര്‍ക്കുക ഫെയ്‌സ്ബുക്ക് ഇന്ന് ശതകോടികള്‍ വരുമാനമുള്ള ഒരു ആഗോള ബിസിനസ് സ്ഥാപനമാണ്. നിങ്ങളുടെ സൗഹൃദച്ചങ്ങലയില്‍ ആണ് ആ ബിസിനസിന്റെ നിലനില്‍പ്പ്. അതിനാല്‍ നിങ്ങളുടെ സൗഹൃദം വളരുന്നതില്‍ നിങ്ങളേക്കാള്‍ താത്പര്യം ഫെയ്‌സ്ബുക്കിന് തന്നെയാണ്. മാത്രമല്ല സുരക്ഷാ ക്രമീകരണങ്ങള്‍ വെറും സോഫ്ട്‌വേര്‍ കോഡുകള്‍ മാത്രമാണ്. ഏതു സമയവും വളരെ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുന്നവ. അതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എപ്പോഴും അനിവാര്യമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ സൂക്ഷിച്ചാല്‍ മാത്രമല്ലേ അത് ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുള്ളൂ. അതിനാല്‍ എന്തൊക്കെ ആരുമായൊക്കെ പങ്കുവയ്ക്കണം എന്ന വ്യക്തമായ ധാരണ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.
ഫെയ്‌സ്ബുക്കിന്റെ പ്രൈവസി പോളിസി അമേരിക്കന്‍ ഭരണഘടനയേക്കാള്‍ വലുതാണ്. മാത്രമല്ല കാലോചിതമായി അവ പുതുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതിനാല്‍ ഇടക്കിടക്ക് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങള്‍ പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്


.