Wednesday, June 11, 2014

Antichrist system-Promoting the Destructive Technology

മൊബൈല്‍ ഫോണ്‍ പുരുഷന്‍െറ സന്താനോല്‍പാദന ശേഷിയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍

ബ്രിട്ടനിലെ എക്സറ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ 


എക്സറ്റര്‍(ബ്രിട്ടന്‍): മൊബൈല്‍ ഫോണ്‍ പാന്‍റ്സിന്‍െറ കീശയിലിട്ടു നടക്കുന്നത് പുരുഷന്‍െറ സന്താനോല്‍പാദന ശേഷിയെ ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍. വൈദ്യുതകാന്തിക തരംഗങ്ങളുടെ പ്രസരണം ബീജങ്ങളുടെ ചലനശേഷി എട്ടു ശതമാനത്തോളം കുറക്കുമെന്ന് ബ്രിട്ടനിലെ എക്സറ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടത്തെി. ആധുനിക സാങ്കേതിക ഉപകരണങ്ങളില്‍നിന്ന് കൂടിക്കൂടി വരുന്ന റേഡിയേഷന്‍ ബീജങ്ങളെ വന്‍തോതില്‍ ബാധിക്കുന്നുണ്ടെന്ന് ഗവേഷകസംഘം വെളിപ്പെടുത്തി.
സമ്പന്ന രാഷ്ട്രങ്ങളിലെ 14 ശതമാനം ദമ്പതിമാരും സന്താനഭാഗ്യമില്ലാതെ വിഷമിക്കുകയാണ്. 1,492 പുരുഷന്മാരില്‍ നടത്തിയ പത്തോളം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ഈ നിഗമനത്തിലത്തെിയതെന്ന് സര്‍വകലാശാലയിലെ ഡോ. ഫിയോണ മാത്യൂസ് അറിയിച്ചു. നിഗമനം സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊബൈലില്‍നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ പ്രധാനമായും മൂന്നു തരത്തിലാണ് പുരുഷബീജത്തെ ബാധിക്കുന്നത്. അണ്ഡത്തിനുനേരെ നീങ്ങാനുള്ള ചലനശേഷി, ശുക്ളത്തിലെ ബീജകോശങ്ങളുടെ കേന്ദ്രീകരണം, ബീജത്തിന്‍െറ ആരോഗ്യം എന്നിവയെയാണ് റേഡിയേഷന്‍ ദോഷകരമായി ബാധിക്കുന്നത്. ഭൂരിഭാഗം പേരുടെയും ബീജത്തിന്‍െറ 50-55 ശതമാനത്തിന്‍െറയും ചലനശേഷി സാധാരണ നിലയിലായിരിക്കും. എന്നാല്‍, മൊബൈല്‍ പാന്‍റ്സിന്‍െറ കീശയിലിട്ടു നടക്കുന്നവരില്‍ ചലനശേഷി ശരാശരി എട്ടുശതമാനം കണ്ട് കുറഞ്ഞതായി ഗവേഷകര്‍ കണ്ടത്തെി. വൈഫൈ സൗകര്യമുള്ള ലാപ്ടോപ് മടിയില്‍വെച്ച് ഉപയോഗിക്കുന്നവര്‍ക്കും ഇതേ അവസ്ഥയുണ്ടാകാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍വയണ്‍മെന്‍റ് ഇന്‍റര്‍നാഷനല്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment